വിദേശത്തുനിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരിലും കൂടുതൽ പേർ രോഗമുക്തരായി. 968 പേരാണ് രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 885 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി മുരുകൻ(46), കാസർകോട് സ്വദേശിനി ഹയറുന്നീസ(48), കാസർകോട് ചിറ്റാരി സ്വദേശി മാധവൻ(68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 167, കൊല്ലം 133, കാസർകോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂർ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂർ 18, വയനാട് 15.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108, കാസർകോട് 68.
കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകൾ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,297 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1,346 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 9,371.
ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,09,635 സാമ്പിളുകൾ ശേഖരിച്ചതിൽ 1,05,433 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.
24-Jul-2020