കാസർകോട്‌ പടന്നക്കാട്‌ സ്വദേശി നബീസ(75)യും പാലക്കാട്‌ കൊല്ലങ്കോട്‌ സ്വദേശി അഞ്‌ജലി(40)യുമാണ്‌ മരിച്ചത്

സംസ്‌ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌  കാസർകോടും പാലക്കാടുമായി  2 പേർ മരിച്ചു. . കാസർകോട്‌ പടന്നക്കാട്‌ സ്വദേശി നബീസ(75)യും പാലക്കാട്‌ കൊല്ലങ്കോട്‌ സ്വദേശി അഞ്‌ജലി(40)യുമാണ്‌ മരിച്ചത്‌. 

 ശ്വാസതടസ്സത്തെ തുടർന്ന്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നബീസയെ ഇന്നലെ  കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ്‌ മരണം രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

മൂന്നാഴ്‌ച മുന്നേയാണ്‌ അഞ്‌ജലി തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും വന്നത്‌.പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. കടുത്ത പ്രമേഹരോഗിയായിരുന്നു. ക്വാറൻറീനിൽ കഴിയുന്നതിനിടെ  വീട്ടിൽ കുഴഞ്ഞ്‌ വീഴുകയായിരുന്നു്‌. തുടർന്ന്‌ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചത്‌.

 

25-Jul-2020