വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
അഡ്മിൻ
കോവിഡിനൊപ്പം ദീർഘകാലം ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന നിർദേശം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ എഡിറ്റർമാരുമായി നടന്ന ഓൺലൈൻ ചർച്ചയിൽ ഉയർന്ന നിർദേശത്തോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സമ്പൂർണ ലോക്‌ഡൗൺ ആവശ്യമില്ലെന്ന് എഡിറ്റർമാർ അഭിപ്രായപ്പെട്ടു. എന്നാൽ, തീവ്ര രോഗബാധയുള്ള സ്ഥലങ്ങളിൽ നിയന്ത്രണം കർശനമാക്കണമെന്ന് അഭിപ്രായമുയർന്നു.
വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും കിട്ടുന്നതിന് പ്രയാസമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി രാജീവ് (ദേശാഭിമാനി), എൻ പി ചന്ദ്രശേഖരൻ (കൈരളി ടിവി), ജേക്കബ് മാത്യു (മനോരമ), മനോജ് കെ ദാസ് (മാതൃഭൂമി), സുകുമാരൻ മണി (കലാകൗമുദി), ശ്രീകണ്ഠൻനായർ (24 ന്യൂസ്), എം ജി രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്), ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി ന്യൂസ്), എം വി നികേഷ്‌കുമാർ (റിപ്പോർട്ടർ), രാജീവ് ദേവരാജ് (മീഡിയ വൺ), പ്രദീപ് പിള്ള (ന്യൂസ് 18 കേരളം), ബിജു ജോർജ് (ജീവൻ ടിവി), ജി കെ സുരേഷ്‌ബാബു (ജനം ടിവി), കെ എൻ ആർ നമ്പൂതിരി (ജന്മഭൂമി), സി പി സെയ്‌തലവി (ചന്ദ്രിക), നവാസ് പൂനൂർ (സുപ്രഭാതം), സജിത്‌കുമാർ (വീക്ഷണം), കിരൺ പ്രകാശ് (ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്) എന്നിവർ പങ്കെടുത്തു.