കുഞ്ഞുട്ടി മുസ്ലിയാരുടെ മകന് അബ്ദുല്‍ ഖാദിര്‍ഹാജി- 70 യാണ് മരിച്ചത്
അഡ്മിൻ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി കല്ലുങ്ങലകത്ത് കുഞ്ഞുട്ടി മുസ്ലിയാരുടെ മകന് കുഞ്ഞിമോന് ( അബ്ദുല്‍ ഖാദിര്‍ഹാജി- 70) യാണ് മരിച്ചത് . പ്രമുഖ പണ്ഡിതന് താനൂര്‍ അബ്ദുറഹ്മാന് ശൈഖിന്റെ പൗത്രനുമാണ്.
കടുത്ത പനിയെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു. പുലര്‍ച്ചെ മഞ്ചേരി കൊവിഡ് ആശുപത്രിയിലായിരുന്നു മരണം.
തിരൂരങ്ങാടി പള്ളിപ്പറമ്പ് നൂറുല്‍ ഹുദാ മദ്റസകണ്വീനര്, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട്, എസ് എം എ തിരൂരങ്ങാടി റീജിണല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വന്നിരുന്നു.
ഭാര്യ: സഫിയ്യ.മക്കള്‍: ശബീര്‍, സാദിഖ് (ബംഗ്ലുരു), ശഫീഖ്, ശിഫ, ശാക്കിറ .മരുമക്കള്‍: ഒ കെ ജൗഫര്‍ ഊരകം, സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി കൊടിഞ്ഞി, ശബീബ, നാജിയ, നസ്റീന.