കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നത്തിയ 75 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കുമാണ് രോഗബാധ. 745 പേർ രോഗമുക്തി നേടി സമ്പർക്കത്തിലൂടെ രോഗികളായത് 483 പേരാണ്. ഉറവിടമറിയാത്ത 35 കേസുകളുണ്ട്.
കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്.
ഇതിൽ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,14,832 സാംപിളുകൾ ശേഖരിച്ചതിൽ 1,11,105 സാംപിളുകൾ നെഗറ്റീവ് ആയി. ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 495.
27-Jul-2020