ജാമ്യാപേക്ഷ കോടതി പൊലീസിന്റെ വിശദീകരണത്തിനായി തിങ്കളാച്ചത്തേക്ക് മാറ്റി

അമ്മയുടെ ചികിത്സക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടിയ വര്‍ഷയെ ഭീഷണിപ്പെട്ടുത്തിയ കേസില്‍ പ്രതിയായ ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യാപേക്ഷ കോടതി പൊലീസിന്റെ വിശദീകരണത്തിനായി തിങ്കളാച്ചത്തേക്ക് മാറ്റി. 

മാതാവിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ്
ഫിറോസിനെതിരായ പരാതി.തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.

27-Jul-2020