കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്
അഡ്മിൻ
കോവിഡ് വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്.
ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി
തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,571 ആയി. ചെന്നൈയിൽ മാത്രം 1,138 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 21 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 95,857 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 7924 രോഗികള്‍, 227 മരണം. ആകെ രോഗികൾ 3.84 ലക്ഷം. മരണം 13883. തമിഴ്‌നാട്ടിൽ 6993 രോഗികള്‍, 77 മരണം. ആകെ രോഗികള്‍ 220716, മരണം 3571. യുപിയിൽ 3505 രോഗികള്‍, 30 മരണം. ബംഗാളിൽ 2112 രോഗികള്‍, 39 മരണം. തെലങ്കാനയില്‍ 1473 രോഗവും എട്ട് മരണവും.
28-Jul-2020