62 നോവലിൽനിന്ന്‌ 13 എണ്ണമടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ടത്‌

2020ലെ ബുക്കർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ വംശജ അവ്‌നി ദോഷിയും. അവ്‌നിയുടെ ആദ്യ നോവലായ “ബേൺഡ്‌  ഷുഗർ’ ആണ്‌ പുരസ്‌കാരത്തിനുള്ള ആദ്യ പട്ടികയിൽ ഉൾപ്പെട്ടത്‌. ഒരു അമ്മയും -മകളും തമ്മിലുള്ള അസാധാരണവും സ‌ങ്കീർണവുമായ ബന്ധം മനോഹരമായി അവ്‌നി തന്റെ നോവലിൽ  അവതരിപ്പിച്ചിട്ടുണ്ടെന്നാണ്‌ വിധികർത്താക്കളുടെ അഭിപ്രായം‌.

അമേരിക്കയിൽ ജനിച്ച അവ്‌നി ദുബായിലാണ്‌ താമസം. “ഗേൾ ഇൻ വൈറ്റ്‌ കോട്ടൺ’ എന്നപേരിൽ കഴിഞ്ഞവർഷം ഈ നോവൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. വ്യാഴാഴ്‌ച “ബേൺഡ്‌  ഷുഗർ’ എന്നപേരിൽ ബ്രിട്ടനിൽ പുറത്തിറങ്ങും. ചൊവ്വാഴ്‌ചയാണ് 162 നോവലിൽനിന്ന്‌  13 എണ്ണമടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ടത്‌. സെപ്‌തംബറിൽ ഇതിൽ നിന്ന്‌ ആറ്‌ പുസ്തകമടങ്ങുന്ന പട്ടിക പുറത്തുവിടും. 50000 പൗണ്ടാണ്‌(48.38 ലക്ഷത്തോളം രൂപ) പുരസ്‌കാരത്തുക.



29-Jul-2020