അറുപതോളം ബസ്സുകള്‍ക്ക് നാശനഷ്ടം വരുത്തിയതായി കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചിരുന്നു

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതടക്കുള്ള നഷ്ടം തിട്ടപ്പെട്ടുത്താനും നഷ്ടപരിഹാരം നിശ്ചയിക്കാനും ഹൈക്കോടതി കമ്മീഷണറെ നിയമിച്ചു. മുന്‍ നിയമസഭാ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന പി.ഡി.ശാരങ്ങ് ധരനെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് കമ്മീഷണറായി നിയമിച്ചത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ജനവരി 3ന് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ നാശ നഷ്ടങ്ങള്‍ വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ സംഘാടകരില്‍ നിന്നും നഷ്ട പരിഹാരം ഈടാക്കണമെന്നാവശ്യപ്പെട്ടുന്ന ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

അറുപതോളം ബസ്സുകള്‍ക്ക് നാശനഷ്ടം വരുത്തിയതായി കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചിരുന്നു. മൂന്ന് കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.

 



30-Jul-2020