തീവ്രവാദ ബന്ധം സ്വര്‍ണക്കടത്തിന് ഉണ്ടെന്ന സൂചനയും എന്‍ഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു

തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയില്‍നിന്ന് എന്‍.ഐ.എ. സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബാഗ് കടത്താനും കള്ളക്കടത്തിന് കൂട്ടു  നില്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കി. 

 ഇവരുടെ വീടുകളില്‍ പരിശോധന നടന്നു. രണ്ട് ഹാര്‍ഡ് ഡിസ്‌കും പ്രധാന രേഖകളും കണ്ടെത്തിയതായും ആകെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദ ബന്ധം സ്വര്‍ണക്കടത്തിന് ഉണ്ടെന്ന സൂചനയും എന്‍ഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു

 

02-Aug-2020