ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും ക്വാറന്റൈന് കേന്ദ്രങ്ങളിലുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ. കിറ്റുകളാണ് ഇവ
അഡ്മിൻ
ജില്ലയില്‍ കോവിഡ് പ്രതിരോധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 പി.പി.ഇ-ആന്റിജന്‍ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി ജില്ലാ പഞ്ചായത്ത്. 5,000 ആന്റിജന്‍ പരിശോധന കിറ്റുകള്‍, 5,000 പി.പി.ഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയ്ക്കു കൈമാറി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും ക്വാറന്റൈന് കേന്ദ്രങ്ങളിലുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ. കിറ്റുകളാണ് ഇവ. ജില്ലയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഫെയ്സ് ഷീല്‍ഡും ജില്ലാ പഞ്ചായത്ത് വാങ്ങി നല്കി. ജില്ലയില്‍ മലയോര, ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന വ്യാപിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഭിച്ച പി.പി.ഇ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് ഉടന്‍തന്നെ കൈമാറും. ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.