ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കുമുള്ള അവസരമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമിപൂജയെ പിന്തുണച്ച പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി എഐസിസി. അയോധ്യ ഭൂമിപൂജയെ പ്രിയങ്ക പിന്തണച്ചതില്‍ അസ്വാഭാവികതയില്ലെന്ന് എഐസിസി പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തിനുളള്ള കോടതിവിധിയെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പ്രസ്താവനയില്‍ ലീഗ് ആശങ്ക അറിയിച്ചാല്‍ ചര്‍ച്ച ചെയ്യും. വിഷയം സംസ്ഥാന നേതൃത്വത്തിന്  പരിഹരിക്കാവുന്നതേ ഉള്ളുവെന്നും എഐസിസി വ്യക്തമാക്കി.

ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കുമുള്ള അവസരമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും,കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും  രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകര്‍ത്തുകൊണ്ട് ക്ഷേത്രം നിര്‍മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെ മുരളീധരന്‍ എംപിയും ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.

04-Aug-2020