പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ശ്യാമള്‍ ചക്രവർത്തി.

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഐ എം നേതാവും  കേന്ദ്ര കമ്മറ്റി അംഗവുമായ  ശ്യാമള്‍ ചക്രവർത്തി (77) കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ  തുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 30-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
1981 ല്‍  ആദ്യമായി ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  9 വര്‍ഷം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു.  പശ്ചിമ ബംഗാളിലെ ട്രേഡ് യൂണിയന്‍ രംഗത്തും സജീവ സാന്നിധ്യമായി

ബംഗാളി ചലച്ചിത്ര നടി ഉഷാസി ചക്രവർത്തി മകളാണ്. പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ശ്യാമള്‍ ചക്രവർത്തി.

06-Aug-2020

ന്യൂസ് മുന്‍ലക്കങ്ങളില്‍

More