ആഗസ്‌ത്‌ 15ന്‌ റേഷൻ കടകൾക്ക് അവധി ദിനവും ഞായറാഴ്‌ച പ്രവൃത്തി ദിനവുമായിരിക്കും

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു.  വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ  വിതരണം ഉദ്‌ഘാടനം ചെയ്‌തു. ഭക്ഷ്യ-മന്ത്രി പി തിലോത്തമൻ ആദ്യ കിറ്റ്‌ നൽകി.

എഎവൈ (മഞ്ഞ) കാർഡുകാർക്കുള്ള വിതരണമാണ്‌ വ്യാഴാഴ്‌ച ആരംഭിച്ചത്‌.  ശനിയാഴ്‌ചവരെ മഞ്ഞ കാർഡുകാർക്ക്‌ കിറ്റ്‌ ലഭിക്കും. റേഷൻ കാർഡ്‌ നമ്പറിന്റെ അവസാന അക്കം  മൂന്ന്‌, നാല്‌, അഞ്ച്‌ നമ്പർ വരുന്നവർക്ക്‌ വെള്ളിയാഴ്‌ചയും ആറ്‌, ഏഴ്‌, എട്ട്‌, ഒമ്പത്‌ അക്കം അവസാനിക്കുന്നവർക്ക്‌  ശനിയാഴ്‌ചയും   നൽകും.

പിങ്ക്‌ കാർഡുകാർക്ക്‌  19 മുതൽ 22 വരെ കിറ്റ്‌ വിതരണം ചെയ്യും. 19ന്‌ പൂജ്യം, ഒന്ന്‌, 20ന്‌ രണ്ട്‌, മൂന്ന്‌, 21ന്‌ നാല്‌, അഞ്ച്‌, ആറ്‌, 22ന്‌ ഏഴ്‌, എട്ട്‌, ഒമ്പത്‌ എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്കാണ്‌ കിറ്റ്‌.  തുടർന്ന്‌ 27ന്‌ മുമ്പായി നീല, വെള്ള കാർഡുകാർക്കും കിറ്റ്‌ നൽകും. ആഗസ്‌ത്‌ 15ന്‌ റേഷൻ കടകൾക്ക് അവധി ദിനവും ഞായറാഴ്‌ച പ്രവൃത്തി ദിനവുമായിരിക്കും.

1 ഇനങ്ങൾ ഉൾപ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നൽകുന്നത്‌. പഞ്ചസാര (1 കിലോ),  ചെറുപയർ/വൻപയർ (അരക്കിലോ), ശർക്കര (1 കിലോ), മുളക്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം),  മഞ്ഞൾപൊടി (100 ഗ്രാം),  സാമ്പാർപൊടി (100 ഗ്രാം),  വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്),  സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ)

14-Aug-2020