സോഷ്യൽ മീഡിയ വഴി അക്രമികൾക്ക് കോൺഗ്രസ്സ് ഐ ടി സെൽ നിർദ്ദേശംങ്ങൾ നൽകുന്നു
അഡ്മിൻ
സംസ്ഥാനത്ത് ഉടനീളം അക്രമം വ്യാപിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
കേഡർ സംവിധാനമല്ലാത്തതിനാൽ പാർട്ടി വാട്ട്സപ് / ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് കോൺഗ്രസ്, ക്രിമിനൽ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്ന ഓഡിയോ സന്ദേശം. കോൺഗ്രസ്സ് സംസ്ഥാനത്ത് വിപുലമായ വാട്സാപ്പ് നെറ്റ്‌വർക്ക് രൂപപെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് നേരത്തെ ഉണ്ട്. സംസ്ഥാന വ്യാപകമായി നടക്കുന്ന പല ആക്രമണ സ്വഭാവമുള്ള സമരങ്ങൾ ഉൾപ്പെടെ ആസൂത്രണം ചെയ്യുന്നത് ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിലെ പ്രതികളും ഇത്തരം ഗ്രൂപുകളിൽ ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കേണ്ട കാര്യങ്ങൾ ഈ ഗ്രൂപ്പുകളിലൂടെയാണ് കൈമാറിയത്. ഗ്രൂപ്പുകളുടെ അഡ്മിൻ ഉൾപ്പെടെ അംഗങ്ങൾ ആയിട്ടുള്ള എല്ലാവരും പോലീസ് നിരീക്ഷണത്തിൽ ആണ്. ഏതാണ്ട് എല്ലാ ഗ്രൂപ്പുകളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെപിസിസി ഐ.ടി സെൽ ആണ് ഈ ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത്. അക്രമസംഭവങ്ങളിൽ അണികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത് കോൺഗ്രസ്സ് ഉന്നത നേതൃത്വം ആണെന്ന സിപിഎം ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ കണ്ടെത്തൽ.
കെപിസിസി ഐടി സെൽ നയിക്കുന്നത് ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ്സിലെ പ്രധാനികളാണ് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. എന്നാൽ ഗ്രൂപുകളിൽ ഇവരാരും ഉണ്ടാകാറില്ല. നിയമനടപടികൾ ഉണ്ടായാൽ അണികൾ കുടുങ്ങും എന്നതാണ് വസ്തുത. പലരും ആശങ്കയിലാണ്. നേതാക്കളെ ബന്ധപ്പെട്ടപ്പോൾ ഗ്രൂപ്പുകളെ പറ്റി അറിയില്ല എന്ന മറുപടിയാണ് അവർക്ക് കിട്ടിയത് എന്നും പറയപ്പെടുന്നു.