രക്തസാക്ഷികളുടെ കുടുംബത്തോടും ഡിവൈഎഫ്‌ഐ, സിപിഐ എം അംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായി കെഎൻഇ പറഞ്ഞു

ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച്‌ ഗ്രീസ്‌ കമ്യൂണിസ്റ്റ്‌ പാർടി യുവജനവിഭാഗം. കമ്യൂണിസ്റ്റ്‌ യൂത്ത്‌ ഓഫ്‌ ഗ്രീസിന്റെ (കെഎൻഇ) സെൻട്രൽ കമ്മിറ്റിയിലെ അന്താരാഷ്‌ട്ര വിഭാഗം കമ്മിറ്റിയാണ്‌ നിഷ്‌ഠൂരമായ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധമറിയിച്ചത്‌.

രക്തസാക്ഷികളുടെ കുടുംബത്തോടും ഡിവൈഎഫ്‌ഐ, സിപിഐ എം അംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായി കെഎൻഇ പറഞ്ഞു. തൊഴിലാളികൾക്കും പ്രസ്ഥാനത്തിനും നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ സങ്കുചിതമാക്കാൻ കഴിയില്ലെന്നും ഐക്യദാര്‍ഢ്യ സന്ദേശത്തിൽ  പറഞ്ഞു.

04-Sep-2020