സാവധാനം മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്തിയാൽ മാത്രമാണ് ഫലപ്രാപ്‌തിയുള്ള വാക്‌സിൻ തയ്യാറാക്കാൻ കഴിയുക
അഡ്മിൻ
വ്യാപകമായ കോവിഡ് വാക്‌സിൻ കുത്തിവയ്‌പ് അടുത്ത വർഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). നിലവിലുള്ള വാക്‌സിൻ പരീക്ഷണങ്ങളിലുളള ഒന്നുംതന്നെ പ്രതീക്ഷാവഹമായ സൂചന നൽകുന്നില്ലെന്നും 50 ശതമാനംമാത്രമാണ് ഇവയുടെ ഫലപ്രാപ്‌തിയെന്നും ഡബ്ല്യുഎച്ച്‌ഒ പ്രതിനിധി മാർഗരറ്റ് ഹാരിസ് പറഞ്ഞു.
സാവധാനം മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്തിയാൽ മാത്രമാണ് ഫലപ്രാപ്‌തിയുള്ള വാക്‌സിൻ തയ്യാറാക്കാൻ കഴിയുക. പരീക്ഷണങ്ങളിലെ വിവരങ്ങൾ പരസ്‌പരം കൈമാറുകയും താരതമ്യം ചെയ്യുകയും വേണം. നിരവധി ആളുകൾ വാക്‌സിൻ എടുത്തിട്ടുണ്ട്. എന്നാൽ, ഇവയൊന്നും തന്നെ കൃത്യമായ ഫലമോ സുരക്ഷയോ തരുന്നതായി കണ്ടെത്തിയിട്ടില്ല –- മാർഗരറ്റ് പറഞ്ഞു.
ഡബ്ല്യുഎച്ച്‌ഒയും ഗാവി വാക്‌സിൻ അലൈൻസും ചേർന്ന് കോവാക്‌സിൻ നിർമിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങൾക്കും തുല്യമായി വാങ്ങാനും വിൽപ്പനയ്ക്കുമാണ് ലക്ഷ്യമിടുന്നത്. ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നവർക്കാണ് വാക്‌സിൻ നൽകുന്നതിന് മുൻഗണന. 2021 അവസാനത്തോടു കൂടി 200 കോടി വാക്‌സിൻഡോസുകൾ നിർമിക്കാനും വിതരണം ചെയ്യാനുമാണ് ഡബ്ല്യുഎച്ച്‌ഒ ലക്ഷ്യമിടുന്നത്. എന്നാൽ, ഇതിൽ പങ്കാളികളാകില്ലെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു.