തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ രോ​ഗികള്‍ 83000 കടന്നു

രാജ്യത്ത്‌ കോവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന  റിപ്പോർട്ടുചെയ്യുന്ന രോ​ഗികളുടെ പകുതി മാത്രമാണ് രോ​ഗീപട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള അമേരിക്കയിലും ബ്രസീലിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ രോ​ഗികളും മരണവും ഇന്ത്യയില്‍. വ്യാഴാഴ്‌ച അമേരിക്കയില്‍ 44507 രോ​ഗികള്‍, 1094 മരണം. ബ്രസീലിൽ  44728 രോ​ഗികളും മരണം 830മരണവും. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ രോ​ഗികള്‍ 83000 കടന്നു. 24 മണിക്കൂറില്‍ 83341 രോ​ഗികള്‍, മരണം 1096. ആകെ മരണം 69000 കടന്നു. മരണം ആയിരം കടക്കുന്നത് തുടര്‍ച്ചയായ മൂന്നാംദിനം. 24 മണിക്കൂറില്‍  66659 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 30 ലക്ഷം കടന്നു. രോഗമുക്തി നിരക്ക്‌ 77.15 ശതമാനം‌. ചികിൽസയിലുള്ളത് 8.31 ലക്ഷംപേര്‍. ആകെ പരിശോധന 4.66 കോടി. ‌ മരണനിരക്ക്‌1.74 ശതമാനം. ചികിൽസയിലുള്ളവരിൽ 0.5 ശതമാനം (2717) വെന്റിലേറ്ററില്‍.
ഡൽഹിയിൽ രോ​ഗ കുതിപ്പ്
ദിവസം മുപ്പതിനായിരത്തിലേറെ പരിശോധന നടക്കുന്ന ഡൽഹിയിൽ രോഗ കുതിപ്പ്. വെള്ളിയാഴ്‌ച 2914രോ​ഗികള്‍. ദിവസേനയുള്ള രോഗികള്‍ ഒരുഘട്ടത്തില്‍ ആയിരത്തില്‍ താഴെവരെയെത്തിയിരുന്നു. പരിശോധന കുറച്ചതാണ് രോ​ഗികള്‍ കുറയാന്‍ കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടി. പരിശോധന കൂടിയതോടെ രോ​ഗികളുംകൂടി. ആകെ 1,85,220 രോ​ഗികള്‍, മരണം 4500 കടന്നു.

05-Sep-2020