ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യ സ്നേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബി.ജെ.പി കാട്ടിക്കൂട്ടുന്ന രാജ്യ സ്‌നേഹമല്ല കോൺഗ്രസിന്റേത്. എന്നാൽ ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലന്നു അദ്ദേഹം പറഞ്ഞു . കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ നേട്ടങ്ങളെയും നേതാക്കളെയും ബി ജെ പി നശിപ്പിക്കുകയും ഒക്കെ തങ്ങളുടേതാണെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് സ്വന്തം പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതില്‍ പരാജയം സംഭവിക്കുകയാണെന്നത് അദ്ദേഹം പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് സംഘടനാപരമായ വെല്ലുകള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിക്കയച്ച കത്തിൽ നിരവധി ആവശ്യങ്ങളാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കത്തയച്ച നേതാക്കൾക്കെതിരെ ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വന്നിരുന്നു