ലീഗ് എംഎല്‍എ എം സി കമറുദ്ദീനെതിരെ ചെക്ക് തട്ടിപ്പ് കേസും.


വഞ്ചനകേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക്തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ടു നിക്ഷേപകർക്ക് വണ്ടിച്ചെക്കു നൽകിയെന്നാണ് കേസ് . ലീഗ് അനുഭാവികളായ നിക്ഷേപകരാണ് പരാതിക്കാർ. മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നെങ്കിലും അവർ കൈയ്യൊഴിഞ്ഞതായി പരാതിക്കാർ പറഞ്ഞു.


കഴിഞ്ഞ വര്ഷം ഒക്ടോബറോടെയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതു. തുടര്‍ന്ന് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടു , ഇതിനായി ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിന്‍റേയും പതിമൂന്ന് ലക്ഷത്തിന്‍റേയും രണ്ട് ചെക്കുകള്‍ നല്‍കി. എന്നാൽ ചെക്കുമായി ബാങ്കിൽ എത്തിയപ്പോൾ അകൗണ്ടിൽ പൈസയുണ്ടായിരുന്നില്ല. മറ്റൊരു കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്റഫില്‍ നിന്ന് എംഎല്‍എയും പൂക്കോയ തങ്ങളും നിക്ഷേപമായി 50 ലക്ഷമാണ് വാങ്ങിയത്. ഇദ്ദേഹം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഡിസംബര്‍ 31, ജനുവരി 1,30 തിയിതികളിലായി 15 ലക്ഷത്തി‍ന്‍റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന‍്റെ ഒരു ചെക്കും നല്‍കി എന്നാൽ ഈ ചെക്കുകളും മുടങ്ങുകയാണുണ്ടായത്. തുടർന്ന് ഇവർ രണ്ടുപേരും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

 

നെഗോഷ്യബില്‍ ഇന്‍സുട്രുമെന്‍റ് ആക്‌ട് 138ആം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഇതിനിടയിൽ എംസി കമറുദ്ദീന്‍ എംഎല്‍എ യെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നുമുള്ള വാർത്തകളും വരുന്നു.

06-Sep-2020