രാഗിണി ദ്വിവേദി ബിജെപിയുടെ പ്രചാരക.

ബംഗലൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി ബിജെപിയുടെ പ്രചാരക. രണ്ടായിരത്തിപ്പത്തൊൻപത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവ സാന്നിധ്യമായിരുന്നു. കെ സി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി ഇദ്ദേഹം യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമാണ്. പ്രചാരണത്തിൽ രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുമൊന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.


ഇതേ കേസിൽ നേരത്തെ ശിവജിനഗറിൽ നിന്നുള്ള യുവമോർച്ച നേതാവ് കാർത്തിക് രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടായിരത്തിപ്പത്തോൻപതിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഗിണി ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു.

 

06-Sep-2020