ഇന്ത്യയിൽ കോവിഡ്‌ വ്യാപിച്ചതിനെ തുടർന്ന്‌ ഐപിഎൽ യുഎഇയിലേക്ക്‌ മാറ്റുകയായിരുന്നു

ഐപിഎൽ ക്രിക്കറ്റിന്റെ പതിമൂന്നാം പതിപ്പിന്റെ മത്സരക്രമം തയ്യാർ. യുഎഇയിലെ മൂന്ന്‌ വേദികളിൽ 19 മുതൽ നവംബർ 10 വരെയാണ്‌ മത്സരങ്ങൾ. 19ന്‌ രാത്രി 7.30ന്‌‌ അബുദാബിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

ഇന്ത്യയിൽ കോവിഡ്‌ വ്യാപിച്ചതിനെ തുടർന്ന്‌ ഐപിഎൽ യുഎഇയിലേക്ക്‌ മാറ്റുകയായിരുന്നു. ദുബായ്‌, അബുദാബി, ഷാർജ എന്നീ വേദികളിൽ 53 ദിവസമാണ്‌ മത്സരങ്ങൾ. അബുദാബിയിൽ 20, ദുബായ്‌ 24, ഷാർജ 12 എന്നീ ക്രമത്തിലാണ്‌ കളികളുടെ എണ്ണം. പ്ലേഓഫ്‌, ഫൈനൽ വേദികൾ തീരുമാനിച്ചിട്ടില്ല. എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ്‌ കളി. എട്ട്‌ ദിവസം രണ്ട്‌ കളിയുണ്ട്‌. അന്ന്‌ വൈകിട്ട്‌ മൂന്നരയ്‌ക്കും രാത്രി ഏഴരയ്‌ക്കും.

 

07-Sep-2020