കോണ്‍ഗ്രസ് എം.പിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്.
അഡ്മിൻ
ന്യൂദല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കൾ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ തുടങ്ങിയവരാണ് കേരളത്തിലേക്ക് മടങ്ങാന്‍ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയും ദേശീയ രാഷ്ട്രീയം മതിയാക്കി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയാണെന്ന പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുൽ മത്സരിക്കാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടും, ഹൈക്കമാൻഡിന്റെ നിർബന്ധത്തെത്തുടർന്നായിരുന്നു സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കുമെന്നാണ് സൂചന. തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാക്കളെല്ലാവരും തന്നെ ബി ജെ പി യോട് മൃദുസമീപനം ഉള്ള നേതാക്കന്മാർ ആണെന്നുള്ളത് ശ്രദ്ദേയമാണ്.
എം.പിമാര്‍ ഒഴിയുന്ന മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാലും അവിടെ കോണ്‍ഗ്രസിന് തന്നെ സീറ്റുകളില്‍ തിരികെയത്താനുള്ള സാഹചര്യം ഉണ്ടെന്നു കേന്ദ്രനേതൃത്വത്തെ നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആധിപത്യം വേണമെന്നും അതിലൂടെ നേട്ടങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കൊണ്ഗ്രെസ്സ് കേന്ദ്രനേതൃത്വം അതുകൊണ്ട് തന്നെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളില്ലെന്നാണ് നേതാക്കളുടെയും കണക്കുകൂട്ടല്‍.