2011 മുതൽ ജപ്പാനിലെ വത്തിക്കാൻ നയതന്ത്രപ്രതിനിധിയാണ്
അഡ്മിൻ
ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് (76) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ടോക്യോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അങ്കമാലി അതിരൂപതയിലെ കൊക്കമംഗലം ഇടവകാംഗമാണ്. 2011 മുതൽ ജപ്പാനിലെ വത്തിക്കാൻ നയതന്ത്രപ്രതിനിധിയാണ്.
ർത്തല കൊക്കമംഗലം ചേന്നാത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി 1943 ഒക്ടോബർ പതിമൂന്നി-നാണ് മാർ ജോസഫ് ചേന്നോത്ത് ജനിച്ചത്. എറണാകുളം പെറ്റി സെമിനാരിയിൽ വൈദിക പഠനവും റോമിൽ ഉപരിപഠനവും നടത്തി.
1969ൽ ഓസ്ട്രേലിയയിൽനിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. ഡിപ്ലോമസിയിലും ഇന്റർനാഷണൽ ലോയിലും ഡിപ്ലോമയും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടി. ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ, ചൈനീസ് ഭാഷകളിൽ വൈദഗ്ധ്യവും നേടിയിട്ടുണ്ട്. വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായുള്ള ആദ്യനിയമനം കാമറൂണിലായിരുന്നു. രണ്ടു വർഷം വത്തിക്കാൻ വിദേശ വകുപ്പിലും തുടർന്ന് ടർക്കി, ലെക്സംബർഗ്, ബൽജിയം, യൂറോപ്യൻ യൂണിയൻ, സ്പെയിൻ, ഡൻമാർക്ക്, സ്വീഡൻ, നോർവെ, ഫിൻലാന്റ് എന്നിവിടങ്ങളിലും സേവനമനുഷ്‌ഠിച്ചിരുന്നു.