സ്ത്രീ പീഡനത്തിന് ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്

കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌‌പെക്‌ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ മറുപടി വിവാദമായി.

''ഡി വൈ എഫ്‌ ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?'' എന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ച ചെന്നിത്തല, തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആരോഗ്യ പ്രവർത്തകന്റെ പീഡനത്തെ വെള്ളപൂശാൻ തയ്യാറായി. ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമർശനത്തിനെതിരെ സ്ത്രീ സമൂഹം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ശക്തമായ പ്രതികരണമാണ് ഉയർത്തുന്നത്.

കെ പി സി സി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു ചേർത്ത സർക്കാർ ജീവനക്കാരുടെ രഹസ്യ യോഗത്തിന് ശേഷമാണ് കോൺഗ്രസ് സർവീസ് സംഘടനാ നേതാവ് കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. ക്രൂരമായ ലൈംഗീക പീഡനത്തെ കുറിച്ച് പുറംലോകം അറിഞ്ഞ നിമിഷത്തിൽ തന്നെ കോൺഗ്രസ് സൈബർ വിഭാഗം ചെന്നിത്തലയുടെ അടുപ്പക്കാരനായ ഈ ജീവനക്കാരൻ എൻ ജി ഒ യൂണിയൻ പ്രവർത്തകനാണ് എന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ചെന്നിത്തല ഈ ജീവനക്കാരനെ പരസ്യമായി ന്യായീകരിച്ചതോടെ, സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിറംകെടുത്താൻ നടന്ന പീഡനമാണ് ഇതെന്ന സംശയവും വ്യാപകമാവുന്നുണ്ട്.

രമേശ് ചെന്നിത്തലയുടെ പീഡന ആഹ്വാനത്തോട് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

08-Sep-2020