സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്

സംസ്ഥാനത്ത് ഇന്ന് 3349 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂർ 300, കണ്ണൂർ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസർഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂർ സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബർ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മർകുട്ടി (62), സെപ്റ്റംബർ 2ന് മരണമടഞ്ഞ മലപ്പുറം തണലൂർ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാർഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബർ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂർ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അഷ്റഫ് (63), മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി സലീന (38), സെപ്റ്റംബർ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രൻ നായർ (58), സെപ്റ്റംബർ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബർ 6ന് മരണമടഞ്ഞ തൃശൂർ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി മാട്ടുമ്മൽ കുഞ്ഞബ്ദുള്ള (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 396 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3058 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 266 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂർ 278, കോഴിക്കോട് 252, കണ്ണൂർ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസർഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനെയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ വിവരം.

72 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ 18, തൃശൂർ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂർ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂർ 144, കാസർഗോഡ് 127 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,84,128 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 20,248 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 20,18,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,86,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

33 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈൻമെന്റ് സോൺ എല്ലാ വാർഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാർഡ് 16), തോട്ടപ്പുഴശേരി (സബ് വാർഡ് 13), റാന്നി പെരുനാട് (1), ചിറ്റാർ (2, 4, 9, 12 (സബ് വാർഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാർഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേൽ (6, 7, 19), തിരുവൻവണ്ടൂർ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാർഡ് 9), കൈനകരി (സബ് വാർഡ് 8), പെരുമ്പാലം (സബ് വാർഡ് 2), തൃശൂർ ജില്ലയിലെ മടക്കത്തറ (സബ് വാർഡ് 11, 12, 13), ചൊവ്വന്നൂർ (5, 6), ഏങ്ങണ്ടിയൂർ (സബ് വാർഡ് 15), വാരന്തറപള്ളി (12), അരിമ്പൂർ (11), വടക്കേക്കാട് (സബ് വാർഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂർ (12, 13), കുറ്റ്യാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുൻസിപ്പാലിറ്റി (സബ് വാർഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുൽപ്പള്ളി (സബ് വാർഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാർഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ തേക്കുംകര (1 (സബ് വാർഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂർ (സബ് വാർഡ് 8), മാള (സബ് വാർഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാർഡ് 17, 19), കൂവപ്പടി (സബ് വാർഡ് 13), ഒക്കൽ (9), പെരുമ്പാവൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ സബ് വാർഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 594 ഹോട്ട് സ്പോട്ടുകളാണുള്ളത്.

10-Sep-2020