2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിനുശേഷം തുടങ്ങിയതാണ്‌ ലീഗിന്റെ വേട്ടയാടൽ

തെറ്റു ചെയ്‌തെന്ന്‌ ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌​ തങ്ങൾ നെഞ്ചിൽ കൈവച്ച്‌ പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന്‌ മന്ത്രി കെ ടി ജലീൽ. താൻ ചെറിയൊരു വീഴ്​ചയെങ്കിലും വരുത്തിയിട്ടുണ്ടോയെന്ന്‌ അദ്ദേഹം പറയണം. കൈരളി ചാനലിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി‌.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരാകുന്ന വിവരം ആരോടും പറഞ്ഞിട്ടില്ല. ഇഡിയുടെ നിർദേശമനുസരിച്ചാണ്‌ രഹസ്യസ്വഭാവം സൂക്ഷിച്ചത്‌. വിവരശേഖരണത്തിന്റെ ഭാഗമായി പലരും ഇഡി ഓഫീസിൽ വന്നിട്ടുണ്ട്‌. അതൊന്നും മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിനുശേഷം തുടങ്ങിയതാണ്‌ ലീഗിന്റെ വേട്ടയാടൽ.

ഔദ്യോഗിക വാഹനമുപയോഗിച്ച്‌ സർക്കാരിന്റെ യശസ്സ്‌ നശിപ്പിച്ചെന്ന ആരോപണമുണ്ടാകാതിരിക്കാനാണ്‌ അതിൽ പോകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

 

15-Sep-2020