നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ അക്രമം

വെഞ്ഞാറമൂടിൽ കോൺഗ്രസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ചിത്രങ്ങളോടും കോൺഗ്രസ് പക. കണ്ണൂർ കാൾടെക്‌സിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഇരുവരുടെയും ചിത്രങ്ങൾ ഉള്ള ഫ്‌ളക്‌സ് ബോർഡുകൾ കുത്തിക്കീറിയത്.

കോൺഗ്രസ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് പ്രകടനം നടത്തിയത്. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ അക്രമം. കൊലപാതകത്തിന് ശേഷവും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് അക്രമ സമരങ്ങൾ നടത്തിവരികയാണ്.

 

 

15-Sep-2020