.അന്തിമ രൂപമായ സർവകലാശാലയുടെ ഓർഡിനൻസ് മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഗവർണർക്ക് സമർപ്പിക്കും
അഡ്മിൻ
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സെനറ്റിനും സിൻഡിക്കറ്റിനും അന്തിമരൂപമായി. നാലു വർഷമാണ് കാലാവധി. സെനറ്റിൽ ചാൻസലർ, പ്രോ ചാൻസലർ, വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസം, ധനം, പൊതുവിദ്യാഭ്യാസം, തൊഴിൽ, ഐടി സെക്രട്ടറിമാർ, കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും സിൻഡിക്കേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഓരോ പ്രതിനിധികൾ, ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്നുള്ള പ്രതിനിധി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, റീജ്യണൽ ഡയറക്ടർമാർ എന്നിവർ എക്സ് ഓഫീഷ്യോ അംഗങ്ങളാണ്. സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസം, വ്യവസായം, തൊഴിൽ, കൃഷി, കായികം, കല, സാഹിത്യം, -സാംസ്കാരികം മേഖലകളിൽനിന്ന് ഒരാൾ വീതം, ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് ചാൻസിലർ നിർദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികൾ എന്നിവരും സെനറ്റിൽ അംഗങ്ങളാകും. ആറു മേഖലകളിൽ നിന്നുള്ളവരിൽ ഒരു പട്ടികജാതി/-വർഗ വിഭാഗം പ്രതിനിധിയും ഒരു വനിതാ പ്രതിനിധിയും ഉണ്ടാകും.
സിൻഡിക്കറ്റിൽ വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി, പ്രോ വൈസ് ചാൻസിലർ എന്നിവർ കൂടാതെ ആറു പഠനസ്കൂൾ ഡയറക്ടർമാരിൽനിന്ന് വൈസ് ചാൻസിലർമാർ നിർദേശിക്കുന്ന ഒരാൾ, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം മേഖലകളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന എട്ടു പ്രതിനിധികൾ എന്നിവർ ഉണ്ടാകും. ഇതിലും ഒരു പട്ടികജാതി/-വർഗ പ്രതിനിധിയും വനിതയും ഉൾപ്പെടുന്നു.അന്തിമ രൂപമായ സർവകലാശാലയുടെ ഓർഡിനൻസ് മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഗവർണർക്ക് സമർപ്പിക്കും. സർവകലാശാല ഒക്ടോബർ രണ്ടിന് നിലവിൽ വരും.
16-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ