പരാതി കാര്യമാക്കേണ്ടെന്ന് കേന്ദ്രമന്ത്രി മുരളീധരൻ !
അഡ്മിൻ
കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ നടപടിയെടുക്കരുതെന്ന നിർദേശവുമായി മുരളീധരൻ. ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ട് എന്ന് കണ്ടാണ് കേന്ദ്രമന്ത്രി മുരളീധരൻ അന്വേഷണ ഏജൻസിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് സത്യവാങ്‌മൂലം നൽകിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡൽഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ഇവർക്ക് ശമ്പളം നൽകാനാവശ്യമായ വരുമാനം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.
പന്തളത്ത് മണികണ്‌ഠൻ ആൽത്തറ- പന്തളം ജങ്‌ഷൻ റോഡിൽ രാജേഷ് എന്നയാളുടെ പേരിൽ പണിതീരുന്ന പത്ത് കോടിയിൽപരം മുതൽമുടക്കുള്ള കെട്ടിടത്തിന്റെ യഥാർഥ ഉടമ രാജേഷല്ലെന്നും ഇദ്ദേഹത്തിന് ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന് പണം മുടക്കിയത് ആരാണെന്നത് സത്യസന്ധമായി അന്വേഷിച്ചാൽ മുരളീധരനിലേക്ക് അന്വേഷണം നീട്ടേണ്ടിവരുമെന്നാണ് സൂചനകൾ. നെയ്യാറ്റിൻകരയിൽ ഈയിടെ മാനേജ്‌മെന്റ് കൈമാറ്റം നടന്ന ശിവാജി എൻജിനിയറിങ് കോളേജിന്റെ പുതിയ മാനേജ്‌മെന്റിൽ ബിനാമികളുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും മുരളീധരനെ ലക്ഷ്യം വെച്ചുള്ളതാണ്.
2000 കോടി രൂപയുടെ തട്ടിപ്പ് നടന്ന പോപ്പുലർ ഫിനാൻസുമായും മണപ്പുറം ഫൈനാൻസുമായും വി മുരളീധരന് ബന്ധമുണ്ടെന്നും അവിടങ്ങളിൽ ബിനാമി നിക്ഷേപങ്ങൾ ഉണ്ടെന്നും ചില കേന്ദ്രമന്ത്രിമാരുടെ കള്ളപ്പണം ഈ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചതായി പറയപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പാർലമെന്റിൽ കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ സ്വർണക്കടത്ത് സംബന്ധിച്ച് വിശദീകരിക്കേ, നയതന്ത്രബാഗിലാണ് കള്ളക്കടത്ത് നടത്തിയത് എന്ന് വ്യക്തമാക്കിയിട്ടും മുരളീധരൻ അത് നിഷേധിക്കുന്നത് ദുരൂഹമാണ്. മുരളീധരന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയിൽ അന്വേഷണം നടന്നാൽ കുടുങ്ങും എന്ന് മനസിലാക്കിയാണ് കേന്ദ്ര സഹമന്ത്രി പദവി ഉപയോഗിച്ച് അന്വേഷണത്തിന് തടയിടാൻ മുരളീധരൻ ശ്രമിക്കുന്നത്. നേരത്തെ ആർ എസ് എസ് നിയന്ത്രിത ടെലിവിഷൻ വാർത്താ ചാനലായ ജനം ടിവിയുടെ കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ വി മുരളീധരൻ ശ്രമിച്ചിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് സത്യസന്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും മുരളീധരൻ ശ്രമിച്ചതായി ആരോപണമുണ്ട്.
17-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ