ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടി; കുഞ്ഞാലിക്കുട്ടി ലീഗിനെ വിറ്റെന്ന് വിമര്‍ശനം
അഡ്മിൻ
സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന്റെ അന്തര്‍നാടകങ്ങള്‍ പുറത്ത്. ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യം.
ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടി. റമീസിന്റെ ജാമ്യത്തിനായി കുഞ്ഞാലിക്കുട്ടി വിലപേശി. ലീഗ് ആര്‍എസ്എസ്സിനു വഴങ്ങാംഎന്ന് ധാരണ. കസ്റ്റംസ് ചാര്‍ജ് ഷീറ്റ്നല്കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്.
സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് റമീസ്. ചാക്കീരി അഹമ്മദ് കുട്ടിയുടെ പൗത്രനാണ് റമീസ്. റമീസ് കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുവാണ്.
അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ ലീഗില്‍ രോഷം ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടി ലീഗിനെ വിറ്റെന്നാണ് വിമര്‍ശനം.ലീഗ്ആര്‍എസ്എസ് ധാരണയില്‍ മുസ്ലിം സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ലീഗ് സമുദായത്തെ ഒറ്റിക്കൊടുത്തെന്നും വിമര്‍ശനംഉയര്‍ന്നിട്ടുണ്ട്.
20-Sep-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More