പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്

കോവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡിയാണ് മരിച്ചത്. ഈ മാസം 11മുതൽ ഡൽഹി എംയിസിൽ ചികിത്സയിലായിരുന്നു. കർണാടകയിൽ നിന്നുള്ള എംപിയാണ് സുരേഷ് അംഗഡി.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനിലമോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.

 

24-Sep-2020