സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാകുന്നത്

സെപ്തംബർ 11 മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകരിലും നേതാക്കളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സിറ്റിയിൽ നാലു പേർക്കും തിരുവനന്തപുരം സിറ്റിയിൽ മൂന്നു പേർക്കും തൃശൂർ റൂറലിൽ രണ്ട് പേർക്കും ആലപ്പുഴ, കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിൻറെ കൃത്യമായ എണ്ണം തൽക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരിൽനിന്ന് എത്ര പേർക്ക് രോഗം പടർന്നു എന്നതും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

24-Sep-2020