കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട്‌ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ അപേക്ഷ നൽകി

സംഘപരിവാർ അനുകൂല വാർത്താ ചാനലായ സുദർശൻ ന്യൂസിൽ മുസ്‌ലീം സമുദായത്തെ അധിക്ഷേപിക്കുന്ന പരിപാടി ചോദ്യം ചെയ്യുന്ന ഹർജിയിൽ വാദം കേൾക്കൽ സുപ്രീംകോടതി ഒക്‌ടോബർ അഞ്ചിലേക്ക്‌ മാറ്റി.

പ്രോഗ്രാം കോഡ്‌ ലംഘിച്ചതിന്‌ സുദർശൻ ന്യൂസിന്‌ കേന്ദ്രസർക്കാർ അയച്ച കാരണം കാണിക്കൽ നോട്ടീസിന്‌ ചാനൽ അധികൃതർ വിശദീകരണം നൽകേണ്ടതുണ്ടെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അറിയിച്ചു. ഇതേ തുടർന്നാണ്‌ വാദം മാറ്റിയത്‌.

കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട്‌ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ അപേക്ഷ നൽകി. വിദ്വേഷപ്രസംഗത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായികരിക്കാനാകില്ലെന്ന്‌ ശശികുമാറിന്‌ വേണ്ടി ഹാജരായ അഭിഭാഷകൻ കാളീശ്വരം രാജ്‌ ചൂണ്ടിക്കാട്ടി.

 

24-Sep-2020