24 മണിക്കൂറിൽ 14.92 ലക്ഷം പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു, മരണം 93000ത്തിലേറെ. 24 മണിക്കൂറിൽ 86052 രോ​ഗികള്‍.1141 മരണം. കോവിഡ്‌ മരണങ്ങളിൽ 40 ശതമാനവും മഹാരാഷ്ട്രയില്‍‌. 24 മണിക്കൂറിൽ 81177 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 47.56 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക്‌ 81.74 ശതമാനം. നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 970116. 24 മണിക്കൂറിൽ 14.92 ലക്ഷം പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധനകൾ 6.89 കോടിയിലേറെയായി.

 

26-Sep-2020