ഗവർണർ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോ ചാൻസലറുമാകും
അഡ്മിൻ
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യാഥാർഥ്യമാക്കി ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഔദ്യോഗികമായി നിലവിൽവന്നു.
കൊല്ലം ആസ്ഥാനമായ സർവകലാശാലയുടെ ഉദ്‌ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിനാണ്. നാല് വർഷത്തെ കാലാവധിയുള്ള സർവകലാശാല സെനറ്റിനും സിൻഡിക്കറ്റിനും നേരത്തെ അന്തിമരൂപമായിരുന്നു. ഇതിൻപ്രകാരം ഗവർണർ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോ ചാൻസലറുമാകും. നിലവിൽ കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള വിദൂര കോഴ്‌സുകളും ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കും.
രജിസ്‌ട്രേഷൻമുതൽ മൂല്യനിർണയംവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലാണ്. ഇതിന്റെ നിയന്ത്രണത്തിന് അഞ്ച് ഐടി വിദഗ്ധരടങ്ങുന്ന പ്രത്യേക സൈബർ കൗൺസിലുമുണ്ട്. വിദേശഭാഷകൾ ഉൾപ്പെടെയുള്ള കോഴ്‌സുകൾ ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ പഠിക്കാം.