നമുക്കിടയിലെ ഒരാൾ: മുഖ്യമന്ത്രി
അഡ്മിൻ
‘തകർന്നുപോയി’ എന്ന ഒരു വാക്കുകൊണ്ടാണ് എസ്‌പിബിയുടെ മരണത്തോട് എ ആർ റഹ്‌മാൻ പ്രതികരിച്ചത്.
ഏഴ് തലമുറകളോളം പ്രശസ്‌തി നിലനിൽക്കുമെന്ന് കമൽഹാസൻ പ്രിയഗായകന് ആദരാഞ്ജലി അർപ്പിച്ചു പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. തന്റെ ജീവിതകാലത്ത് എസ്‌പിബിയുടെ നിഴൽ പങ്കിട്ടത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംഗീതം എസ്‌പിബിയെ മിസ് ചെയ്യുമെന്നായിരുന്നു യുവന്‍ ശങ്കര്‍രാജയുടെ ട്വീറ്റ്. ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലേ, ഇളയരാജ, ഹരിഹരൻ, ശ്രീകുമാരൻ തമ്പി, കെ എസ് ചിത്ര, സുജാത, ചിൻമയ്, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, അനുരുദ്ധ്, ബെന്നി ദയാൽ തുടങ്ങിയവർ പ്രിയഗായകന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, ഷാറൂഖ് ഖാൻ, ആമീർ ഖാൻ, സൽമാൻഖാൻ, അക്ഷയ്‌കുമാർ, ധനുഷ്, പ്രിഥ്വിരാജ്, മഹേഷ് ബാബു, നാഗാർജുന, നാദിയ, അനിൽ കപൂർ, രമ്യ കൃഷ്ണൻ, ഖുശ്‌ബു, അതിഥി റാവു, മാധവൻ, ശ്രുതി ഹാസൻ, കീർത്തി സുരേഷ്, നിവിൻ പോളി, സംവിധായകൻ ശങ്കർ തുടങ്ങി സിനിമാ മേഖലയിൽനിന്ന് അനവധി പേർ അനുശോചിച്ചു.
ഉപരാഷ്ട്രപത്രി വെങ്കയ്യ നായിഡു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻറെഡ്ഢി, തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും അനുശോചിച്ചു.
നമുക്കിടയിലെ ഒരാൾ: മുഖ്യമന്ത്രി
തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയർത്തിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശങ്കരാഭരണത്തിലെ ‘ശങ്കരാ... നാദശരീരാ പരാ' എന്നുതുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാകില്ല. അതുവരെ കേൾക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദകമനസ്സുകളിൽ എസ് പി ബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. ഓരോ ഗാനത്തിനും അദ്ദേഹം തന്റേതായ കൈയൊപ്പ് ചാർത്തി.
മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗീത ഇതിഹാസം: യെച്ചൂരി
അനേകം സ്വപ്‌നങ്ങൾക്കും അഭിലാഷങ്ങൾക്കും ശബ്ദം പകർന്ന സംഗീത ഇതിഹാസമായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യം എന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അദ്ദേഹത്തിന്റെ പാതയിൽ ഒട്ടേറെ ബഹുമതികൾ എത്തിച്ചു. എന്നാൽ, ദശലക്ഷക്കണക്കിന് ആസ്വാദകർക്ക് പകർന്ന സന്തോഷത്തിന്റെയും വൈകാരികനിറവിന്റെയും പേരിലാണ് അദ്ദേഹം ഓർമിക്കപ്പെടുകയെന്നും യെച്ചൂരി പറഞ്ഞു.
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
കാലത്തെ അതിജീവിക്കുന്ന സംഗീതേതിഹാസമായിരുന്നു എസ് പി ബി. സംഗീത പ്രേമികളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
26-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ