ഇന്ത്യയുടെ നാല് സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ സിബിഐക്ക് കഴി യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി
അഡ്മിൻ
കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ സിബിഐയെ ഉപയോഗിച്ച് ബിജെപി ഭരണം അട്ടിമറിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം കോണ്‍ഗ്രസ് ശക്തമായി ഇത്തരം ഏജന്‍സിയെ എതിര്‍ത്തിരുന്നുവെന്നും കോടിയേരി.ഇന്ത്യയുടെ നാല് സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ സിബിഐക്ക് കഴി യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
ബംഗാളില്‍ സിബിഐ കേസ് അന്വേഷക്കരുതെന്ന് ഉത്തരവിറക്കിയത് മമത ബാനര്‍ജിയാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ സന്ദര്‍ഭത്തില്‍ തന്നെ സിബിഐക്ക് അന്വേഷിക്കാനുള്ള അധികാരം നിഷേധിച്ചു. പിന്നീട് വന്ന സര്‍ക്കാരും അതേ നില തുടരുകയാണ്. ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് സിബിഐക്ക് അനുമതി നിഷേധിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ സിബിഐക്കെതിരെ നിലപാട് സ്വീകരിച്ചു. ഒരു കേസും ഏറ്റെടുക്കരുതെന്ന് തീരുമാനിച്ചു. ഈ അനുഭവം മുന്നിലുണ്ട്. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ സിബിഐ വേണമെന്ന് പറയുന്നത്. ഇതിലൂടെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഉദ്ദേശമെങ്കില്‍ ആ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും എതിര്‍ക്കാന്‍ കേരളത്തിലെ ജനതക്ക് സാധിക്കും.ഇനിയും പല ഇടപെടലുണ്ടാകും. അത് അതിജീവിച്ച് മുന്നോട്ട് പോകാന്‍ എല്‍ഡിഎഫിന് കഴിയും. അതിനുള്ള രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും. ഇടതിനെ അട്ടിമറിക്കുകയാണ് ബിജെപി -കോണ്‍ഗ്രസ് ലക്ഷ്യം.
ല്ലാ പാര്‍ട്ടി ഘടകങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.