ബെന്നി ബഹനാനോട് സ്ഥാനമൊഴിയാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം നിർദേശിച്ചു
അഡ്മിൻ
യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ രാജിവെച്ചത് എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്. മുന്നണി കൺവീനറായിരിക്കുന്ന വേളയിൽ വിശുദ്ധഗ്രന്ഥമായ ഖുറാനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രിക്ക് പരാതി നൽകിയതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
ബെന്നി ബഹനാനെ നാണം കെടുത്തി ഒഴിവാക്കാതെ, സ്വയം ഒഴിഞ്ഞുപോകാനുള്ള അവസരം നൽകണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം എ കെ ആന്റണി സോണിയാ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയത് അംഗീകരിച്ചു. തുടർന്നാണ് സ്വയം രാജിവെച്ച് പോകാനുള്ള അവസരം ഒരുങ്ങിയത്.
യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാൻ പുറത്താവുന്നതോടെ, ബി ജെ പി നേതൃത്വവുമായി നേരിട്ട് ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള കോൺഗ്രസ് നേതാവാണ് ഇല്ലാതാവുന്നത്. യു ഡി എഫ്- ബി ജെ പി യോജിച്ച പ്രക്ഷോഭത്തിന് ഈ ഒഴിവാക്കൽ പ്രതിസന്ധിയാവും. അതിനെ മറികടക്കാൻ വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബി ജെ പിക്ക് കൂടി സ്വീകാര്യനായ യു ഡി എഫ് കൺവീനറാവും പുതിയതായി ഉണ്ടാവുക.
അതേസമയം ബെന്നി ബഹനാനെ ഏതെങ്കിലും വിധത്തിൽ നിലനിർത്താൻ സോണിയാ ഗാന്ധിയോട് അഭ്യർത്ഥിക്കാൻ ബെന്നിയുടെ അടുത്ത വൃത്തങ്ങൾ ശ്രമിക്കുന്നുണ്ട്. അവസാന നിമിഷം രാജി പിൻവലിക്കാൻ നിർദേശമുണ്ടാവും എന്നാണ് ആ ക്യാമ്പ് കരുതുന്നത്.