ആകെ രോഗികളിൽ 15.96 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്

രാജ്യത്തെ കോവിഡ് ബാധിതര്‍ 60 ലക്ഷം കടന്നു. മരണം 95,000. രോ​ഗികള്‍ 50 ലക്ഷത്തില്‍നിന്ന് 60 ലക്ഷമായത് 12 ദിവസംകൊണ്ട്. 24 മണിക്കൂറില്‍ 88600 രോ​ഗികള്‍. 1124 മരണം. ‌നിലവിൽ ദിവസേനയുള്ള രോ​ഗികളും മരണവും ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. 24 മണിക്കൂറിൽ 92,043 പേർക്ക് രോഗം ഭേദമായി.രോഗമുക്തരുടെ എണ്ണം 49,41,627 ആയി.

ആകെ രോഗികളിൽ 15.96 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.  കോവിഡ്‌ മരണങ്ങളിൽ 84 ശതമാനവും 10 സംസ്ഥാനങ്ങളില്‍‌. ശനിയാഴ്‌ചത്തെ 1124 മരണത്തില്‍ 430 ഉം മഹാരാഷ്ട്‌രയിലാണ്‌. കർണാടകയിലെ കോൺഗ്രസ് മുൻസംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ദിനേശ് ഗുണ്ടറാവുവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

28-Sep-2020