ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻജോർജ് രക്തഹാരമണിയിച്ച് വരവേറ്റു

വെളിയന്നൂർ പഞ്ചായത്തിൽ ബിജെപി മുൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റടക്കം അമ്പതോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. താമരക്കാട്, പെരുംകുറ്റി പ്രദേശങ്ങളിൽ നിന്ന്‌ ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ 21 കുടുംബങ്ങളാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. 

ബിജെപി മുൻ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന രാമൻ മുണ്ടുപ്ലാക്കിയിൽ, എം എസ് സഞ്ജയ് മലയിൽ, കോൺഗ്രസ് പ്രവർത്തകൻ കരോട്ടെക്കാട്ട് രാജീവ് എന്നിവരടക്കമാണ് സിപിഐ എമ്മിന്റെ ഭാഗമായത്‌.
 
പാർടിയിലേക്ക്‌ എത്തിയവരെ താമരക്കാട് ആർപിഎസ് ഹാളിൽ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻജോർജ്  രക്തഹാരമണിയിച്ച് വരവേറ്റു. സമ്മേളനം അദ്ദേഹം ഉദ്ഘാടനംചെയ്തു.  ലോക്കൽ സെക്രട്ടറി എം വി രാജൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ്ശശി, പാലാ ബ്ലോക്ക് സെക്രട്ടറി ടി ഒ അനൂപ് എന്നിവർ സംസാരിച്ചു. പ്രസാദ് സൈമൺ നന്ദിപറഞ്ഞു.

28-Sep-2020