സംസ്ഥാന നേതാക്കൾക്കടക്കം കോവിഡ്‌ ബാധിച്ചപ്പോഴാണ്‌ കോൺഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്‌.

അണികളിൽ നിന്നടക്കം പ്രതിഷേധം രൂക്ഷമാതതോടെ ആൾക്കൂട്ട സമരങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ്‌ തീരുമാനം. സംസ്ഥാന നേതാക്കൾക്കടക്കം കോവിഡ്‌ ബാധിച്ചപ്പോഴാണ്‌ കോൺഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്‌.

ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോ​ഗികമായി നടത്തിയ ച‍ർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നി‍ർത്തിവയ്ക്കാൻ ധാരണയായത്. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങൾ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി വിലയിരുത്തൽ ഉണ്ടായിരുന്നു.

കെഎസ്.യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിൻ്റെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

28-Sep-2020