രാവിലെ 10.30-ന് ആരംഭിക്കുന്ന ബഹുജന കൂട്ടായ്മ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും
അഡ്മിൻ
യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എൽഡിഎഫ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജനകൂട്ടായ്മകൾ എൽഡിഎഫ് നേതാക്കൾ ഉദ്ഘാനം ചെയ്യും.
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ കൊല്ലം: പന്ന്യൻ രവീന്ദ്രൻ പത്തനംതിട്ട: മാത്യു .ടി. തോമസ് എം.എൽ.എ ആലപ്പുഴ: എ.വിജയരാഘവൻ (എൽ.ഡി.എഫ് കൺവീനർ) കോട്ടയം: അഡ്വ.കെ.പ്രാശ്ബാബു ഇടുക്കി: എം.എം.മണി എറണാകുളം: പ്രൊഫ.ജോബ് കാട്ടൂർ തൃശ്ശൂർ: കെ.രാധാകൃഷ്ണൻ പാലക്കാട്: ബേബിജോൺ മലപ്പുറം: അബ്ദുൾ വഹാബ് കോഴിക്കോട്: ടി.പി.രാമകൃഷ്ണൻ വയനാട്: ഇ.പി.ദാമോദരൻ മാസ്റ്റർ കണ്ണൂർ: പി.കരുണാകരൻ കാസർഗോഡ്: സി.പി.മുരളി
രാവിലെ 10.30-ന് ആരംഭിക്കുന്ന ബഹുജന കൂട്ടായ്മ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും. അതാത് പ്രദേശങ്ങളിലെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടി നടക്കുക. പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.