കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ പ്ലസ് ടൂ വിദ്യാർത്ഥിനി നീതുവിന്റെ പേരിലുള്ള കത്ത് കോൺഗ്രസ്സ് സൈബർ സെല്ലിന്റെ സൃഷ്ടിയെന്ന് സൂചന. രണ്ട് ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ കത്ത് ഇടതുപക്ഷ പ്രവർത്തകർ വ്യാപകാമായി ഷെയർ ചെയ്തിരുന്നു. പൊടുന്നനെ അനിൽ അക്കര മാധ്യമങ്ങളിലൂടെ പ്രചാരണം നൽകി നീതുവിനെ കാത്തിരിക്കുന്നു എന്ന്, തുടർന്ന് മുൻകൂട്ടി തീരുമാനിച്ച പോലെ രമ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുന്നു. സമയം പ്രഖ്യാപിച്ച് അനിൽ അക്കര നീതുവിനെ കാത്തിരിക്കുന്നു. തുർന്ന് മുഖ്യധാരാ മാധ്യമങ്ങൾ വൻ പ്രചരണം ഈ കാത്തിരിപ്പിന് കൊടുക്കുന്നു. വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്ക് വീട് കിട്ടുന്ന കാര്യം തുലാസ്സിലാക്കിയ എംഎൽഎ യ്ക്കെതിരെ കടുത്ത ജനരോഷമാണ് വടക്കാഞ്ചേരിയിൽ ആകെ ഉയരുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലൊട്ടാകെ ഉണ്ടാവുകയും ചെയ്തു. യുഡിഎഫ് ആകട്ടെ കടുത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് സമരങ്ങൾ നിർത്തിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ആണ് നീതുവിന്റെ പേരിലൊരു കത്ത് പ്രചരിക്കുന്നത്. ഇത് കോൺഗ്രസ്സ് സൈബർ സെല്ലിന്റെ ഉല്പന്നമെന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്. കഥയറിയാതെ എടുത്ത് ചാടിയ ഇടത് സൈബർ പോരാളികൾക്ക് മുൻപും ഇത്തരം അബന്ധങ്ങൾ പറ്റിയിട്ടുണ്ട്. സിപിഎം ന് കേന്ദ്രീകൃതമായ ഒരു സൈബർ വിംഗ് ഇല്ലാത്തതിന്റെ ന്യൂനതയാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു. മറ്റെല്ലായിടത്തും സംഘടിതമായ സംവിധാനം രൂപീകരിച്ചിട്ടുള്ള സിപിഎം സൈബർ രംഗത്ത് അങ്ങനെ ഗൗരവതരമായി ഒരു സംഘടനാ സംവിധാനം രൂപപെടുത്താത്തത് പലരെയും അത്ഭുതപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കിട്ടുന്നതെന്തും സൈബർ രംഗത്തുള്ള ഇടത് പ്രവർത്തകർ കാണും പൂട്ടി ഷെയർ ചെയ്യുകയും ഇത്തരം അബന്ധങ്ങളിൽ പെടുകയും ചെയ്യും. ഏതായാലും നീതിന്റെ കത്ത് ഷെയർ ചെയ്തവർ ഇപ്പോൾ നാണം കെട്ടു എന്ന അവസ്ഥയിലാണ്. പക്ഷെ കോൺഗ്രസ്സ് പയറ്റുന്ന ഇത്തരം കുതന്ത്രങ്ങളെ പിന്തുണയ്ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ രീതിയിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്. 140 പേർക്ക് വീട് കിട്ടുമോ ഇല്ലയോ എന്ന ആശങ്കയേക്കാൾ അനിൽ അക്കരയുടെ നാടകത്തിന് ഒപ്പം നിന്നതിലൂടെ മാധ്യമങ്ങളുടെ പ്രതിബന്ധത ആരോടാണെന്ന് വീണ്ടും തെളിയുകയാണ്.