പാർട്ടിക്കെതിരെ കെ മുരളീധരൻ .

തിരുവനന്തപുരം: സംസ്ഥാന ഗെവേണ്മെന്റിനെതിരായ സമരങ്ങൾ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോടും ആലോചിക്കാതെ എടുത്തതായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ പരിഹസിച്ച്. ഏഷ്യാനെറ്റിനോട് സംസാരിക്കവെ ആയിരുന്നു മുരളീധരന്റെ പ്രതികരണം.

എ ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്നാന്‍ രാജിവെച്ചതിനു പിന്നാലെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരനും രാജി വച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല സത്യസന്ധമായി നിറവേറ്റും തല്ക്കാലം ഒരു തെരഞ്ഞെടുപ്പ് തന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

01-Oct-2020