കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ഇ ഡി ചോദ്യം ചെയ്തു .
അഡ്മിൻ
വിദ്യാർഥികളിൽ നിന്ന‌് കോടികൾ തട്ടിയെടുത്ത പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ‌് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ചോദ്യം ചെയ്തത്.കോഴിക്കോട‌് എൻഫോഴ‌്സ്മെന്റ‌് യൂണിറ്റ‌് ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ‌്റ്റി’ന്റെ പേരിൽ കാനഡ, അമേരിക്ക, ആസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ‌് പഠനത്തിന‌് സീറ്റ‌് നൽകാമെന്ന‌് വാഗ‌്ദാനം നൽകിയായിരുന്നു തട്ടിപ്പ‌് നടത്തിയത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ തട്ടിപ്പിനിരയായി. ഇയാളെ കഴിഞ്ഞ നവംബറിൽ ഇതേ കേസുമായി ബന്ധപ്പെട്ടു അറസ‌്റ്റ‌് ചെയ‌്തിരുന്നു. കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിൽ വയനാട‌് ലോക‌്സഭ മണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർഥിയായിരുന്ന സിബി വയലിൽ തെരഞ്ഞെടുപ്പ‌് സമയത്ത‌് ് അശോകചിഹ്നം ഉൾപ്പെടുന്ന എഫ‌്സിഐയുടെ ബോർഡ‌് വെച്ച കാറിലായിരുന്നു സഞ്ചരിച്ചിരുന്നത് . തുടർന്ന് തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ‌്സിഐ ബോർഡ‌് വെച്ച കാറിൽ സഞ്ചരിക്കുന്നത‌് അന്വേഷിക്കണം എന്നാവശ്യപ്പെട്ട‌് നിലമ്പൂർ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് തട്ടിപ്പ‌് വെളിച്ചതായത‌്.
തട്ടിപ്പുകാരനായ പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ‌് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ചോദ്യം ചെയ്തത്.ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചു നൽകിയതിനായി മൂന്ന‌് കോടി രൂപ ആര്യാടൻ ഷൗക്കത്ത് കൈപ്പറ്റിയെന്നു സിബി മൊഴി നൽകിയിരുന്നു. ബുധനാഴ‌്ച പകൽ പത്തൊന്നുമണിക്കാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട‌് നാല‌് വരെ നീണ്ടു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാർത്ത മറച്ചു വയ്ക്കുകയാണുണ്ടായത്.