24 മണിക്കൂർ കാലയളവിൽ 1181 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
അഡ്മിൻ
രാജ്യത്ത് കോവിഡ് മരണങ്ങൾ ഒരു ലക്ഷത്തോടടുത്തു. യുഎസിലും ബ്രസീലിലും മാത്രമാണ് കോവിഡ് മരണങ്ങൾ ഒരു ലക്ഷം കടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയിൽ ആയിരത്തിലേറെ പ്രതിദിന കോവിഡ് മരണങ്ങളാണ് റിപ്പോർട്ടുചെയ്യുന്നത്. 24 മണിക്കൂർ കാലയളവിൽ 1181 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 40 ശതമാനം മരണം മഹാരാഷ്ട്രയിലാണ്. 481 പേർ മഹാരാഷ്ട്രയിൽ മരിച്ചു. കർണാടക–- 87, യുപി–- 69, തമിഴ്
മാർച്ച് 13 നാണ് രാജ്യത്ത് ആദ്യ കോവി
കൂടിയെടുത്ത് ആഗസ്‌ത് 15 ന് മരണം അരലക്ഷമായി. തുടർന്ന് 25 ദിവസമെടുത്ത് സെപ്‌തംബർ 09 ന് മുക്കാൽ ലക്ഷമെത്തി.ഡ് മരണം റിപ്പോർട്ടുചെയ്‌തത്. തുടർന്ന് 125 ദിവസമെടുത്ത് ജൂലൈ 16 ന് കോവിഡ് മരണം കാൽ ലക്ഷത്തിലെത്തി. 30 ദിവസംനാട്–- 67, ബംഗാൾ–- 59, ആന്ധ്ര–- 48, പഞ്ചാബ്–- 47, ഡൽഹി–- 41, ഛത്തിസ്‌ഗഢ്–-41, മധ്യപ്രദേശ്–- 35 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ മരണങ്ങൾ.
രാജ്യത്ത് കോവിഡ് കേസുകൾ 64 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 86821 പേർ കൂടി രോഗബാധിതരായി. 85376 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 52.73 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 83.53 ശതമാനത്തിലെത്തി. നിലവിൽ കോവിഡ് ചികിൽസയിലുള്ള 9.41 ലക്ഷം പേരാണ്. കഴിഞ്ഞ പത്ത് ദിവസമായി ചികിൽസയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയാണ്.
മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾ അടച്ചിടൽ ഒക്ടോബർ 31 വരെ നീട്ടി. ഈ മാസം അവസാനം വരെ സ്‌കൂളുകൾ അടച്ചിടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ബംഗാളിൽ തൃണമൂൽ എംഎൽഎ ഗുരുപദ മിതി കോവിഡ് ബാധിച്ച് മരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു.