ബാര്‍ കോഴ: രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദമായ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയുള്ള ബിജു രമേശിന്റെ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്.

ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ രഹസ്യപരിശോധന നടത്തി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്.

04-Nov-2020