എം.സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കില്ല

ലീഗിന്റെ മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ നിക്ഷേപകരുടെ ബാധ്യത മുസ്ലിം ലീഗ് നേതൃത്വം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. അങ്ങനെ ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കേണ്ടതെന്നും ഇതിന് 6 മാസത്തെ സമയം പാര്‍ട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് തന്നോട് ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

04-Nov-2020