സാലറി കട്ട് പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍
അഡ്മിൻ
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കുന്നതിന് നേരത്തേ എടുത്ത തീരുമാനം പൂര്‍ണമായി പിൻവലിച്ചു .മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം . കോവിഡ് സാമ്പത്തികപ്രതിസന്ധി കാരണം സെപ്റ്റംബര്‍ ഒന്നുമുതലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ നേരത്തേ തീരുമാനിച്ചത്.
അതോടൊപ്പം തന്നെ നിലവിൽ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കുമെന്ന വ്യവസ്ഥയില്‍ ഈ നവംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പി.എഫില്‍ നിന്ന് പിന്‍വലിക്കാം.
എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തികവര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും.
05-Nov-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More